കേരളോത്സവ കായിക കിരീടം പാലക്കാടിന്

Spread the love

സംസ്ഥാന കേരളോത്സവത്തിനു തിരശീല വീണപ്പോൾ കലാകായിക മത്സരങ്ങളിൽ പാലക്കാട് ജില്ല തങ്ങളുടെ ആധിപത്യം നിലനിർത്തി.511 പോയിന്റോടെ പാലക്കാട്‌ സംസ്ഥാന കേരളോത്സവത്തിന്റെ ഓവർ ഓൾ ചാമ്പ്യൻമാരായി. 507 പോയിന്റോടെ കോഴിക്കോടും 501 പോയിന്റോടെ കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.സംസ്ഥാന സ്കൂൾ കായിക മേളയിലും പാലക്കാടായിരുന്നു ചാമ്പ്യന്മാർ.കേരളത്തിലെ യുവജനങ്ങളെ ക്രിയാത്മകയുവത്വമാക്കി മാറ്റുന്നതിനായി യുവജനനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ്റിയാസ് ട്രോഫി സമ്മാനിച്ച് പറഞ്ഞു.

ADVERTISEMENT

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സർഗാത്മക ഇടപെടൽ നടത്തുന്നത് നമ്മുടെ സംസ്ഥാനത്തെ യുവജനങ്ങളാണ്. കലാ, കായികം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖലകളിലെ യുവജനങ്ങളുടെ അഭിപ്രായം ചോദിച്ചറിഞ്ഞും അതിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ടുമാകും യുവനയം രൂപീകരിക്കുക എന്നും മന്ത്രി വ്യക്തമാക്കി.എം. നൗഷാദ് എം. എൽ. എ അധ്യക്ഷനായി. ഇന്ത്യൻ ഫുട്ബോൾ താരം സി. കെ വിനീത്, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്. സതീഷ്, സെക്രട്ടറി വി. ഡി പ്രസന്നകുമാർ, അംഗങ്ങളായ വി. കെ സനോജ് തുടങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.