
സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വേണ്ടിവന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന് കെ സുരേന്ദ്രന്‍.കേരളസര്‍ക്കാറിനെ താഴെയിറക്കാന്‍ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നും ബി ജെ പി അയച്ച ഗവര്‍ണ്ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓര്‍മ്മ വേണമെന്നും കെ സുരേന്ദ്രന്‍. കെ ടി ജയകൃഷ്ണന്‍ അനുസ്മരണ യോഗത്തിലാണ് കെ സുരേന്ദ്രന്റെ പരാമര്‍ശം.
