കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 30/8/23 ന് കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയത്.

Spread the love

ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അത് നിർത്തിയിട്ടിരുന്ന കാർ, കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത് മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമാകുകയും മുൻ വൈരാഗ്യം മൂലം ഈ ഹീന പ്രവർത്തി ചെയ്ത പ്രതിയെ പിടികൂടുകയും
ചെയ്തിട്ടുള്ളതാണ്.

പ്രതിയായ പ്രീയരഞ്ജ നെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വം ഇത്തരമൊരു ക്രൂര കൃത്യം നടത്തിയാളുടെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയും ടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാട്ടാക്കടയിൽ സ്കൂൾ കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രീയ രഞ്ജൻ എസ്. അറിൻ്റെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യുകയും ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published.