കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍

Spread the love

കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തൃശ്ശൂര്‍ക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി.. കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് പത്മജ പറഞ്ഞു. അപമാനം കൊണ്ട് പൊട്ടിക്കരഞ്ഞാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ കള്ളക്കളി പൊളിച്ചില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ തമ്മില്‍ അടിച്ച്‌ പിരിയും. അതിലേക്കാണ് കോണ്‍ഗ്രസ് കൊണ്ടുപോകുന്നതെന്നും പത്മജ പറഞ്ഞു. ചേട്ടനോട് ഇപ്പോഴും സ്‌നേഹവും ബഹുമാനവുമുള്ള അനിയത്തിയാണ് താനെന്ന് പത്മജ പറഞ്ഞു. ആര് ബിജെപിയിലേക്ക് വന്നാലും സന്തോഷം. തെറ്റിദ്ധരിച്ച കുറേ ആളുകള്‍ അപ്പുറത്തുണ്ട്. അവരെല്ലാം ഇവിടെ വന്ന് ഈ പാര്‍ട്ടിയുടെ സ്‌നേഹവും അച്ചടക്കവും സ്ത്രീകളോടുള്ള പെരുമാറ്റവും കണ്ട് പഠിച്ചാല്‍ എല്ലാവരും വരുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.