അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ കേരളത്തിന്റെ വളർച്ചയ്ക്ക് ഗതിവേഗം വർധിക്കും.



