കേന്ദ്ര സർവകലാശാലയുടെ പേരിൽ അഴിമതിയോ

Spread the love

കേന്ദ്ര സർവ്വകലാശാല ഭൂമി ഇടപാടിനു പിന്നിൽ അഴിമതിയോ?
തിരുവനന്തപുരത്ത് കേന്ദ്ര സർവകലാശാലയുടെ ക്യാപ്പിറ്റൽ സെന്ററിനും, ക്യാമ്പസിനുമായി, നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 35 ൽ 354 /2, 351 /1, എന്നീ സർവ്വേ നമ്പറുകളിൽപ്പെട്ട 9 ഏക്കർ ഭൂമിയാണ് റവന്യൂ സെക്രട്ടറിയേറ്റ് അനുവദിച്ച് നൽകിയിരിക്കുന്നത്തിനുള്ള നീക്കം നടക്കുന്നത്.എന്നാൽ ഈ ഭൂമി തികച്ചും പാറക്കെട്ടുകളും,അതുപോലെതന്നെ പാറ എടുത്ത
അതീവ ഗുരുതരമായ രീതിയിൽ താഴ്ചയുള്ള വെള്ളക്കെട്ടുകളും നിറഞ്ഞ ഒരു ഭൂപ്രദേശമാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും 17 കിലോമീറ്റർ അപ്പുറത്താണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത് . കേന്ദ്ര സർവകലാശാലയുടെ ഇത്തരത്തിലുള്ള ഒരു ക്യാമ്പസ് തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇത്രയും ദൂരെ ഒരു സ്ഥലത്ത് കൊണ്ട് വയ്ക്കുന്നതിന്റെ യുക്തി എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. സെൻട്രൽ ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ നഗരത്തിലേക്കുള്ള പ്രധാനപ്പെട്ട ഗേറ്റ് വേകൾക്ക് സമീപപ്രദേശങ്ങളിലും, ഏതാണ്ട് പത്ത് കിലോമീറ്റർ ചുറ്റളവിലും സർക്കാർ ഉടമസ്ഥതയിലുള്ള നിരപ്പായ ഭൂമി നിലവിലുണ്ട് എന്നിരിക്കെ, ഇത്തരമൊരു അതീവ ഗർത്തവും, ഭീകരമായ അന്തരീക്ഷവും ഉള്ള ഒരു സ്ഥലത്ത്, ഇത്രയും ദൂരത്ത് സ്ഥലം അനുവദിച്ചു നൽകുന്നതിലൂടെ റവന്യൂ ഉദ്യോഗസ്ഥരുടെയും, കേന്ദ്ര സർവകലാശാല ഉദ്യോഗസ്ഥരുടെയും ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രസ്തുത സ്ഥലത്ത് ഇത്തരമൊരു ക്യാമ്പസ് നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് വേണ്ടിവരുന്ന ഭീമമായ തുകയിൽ നിന്നാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ഇത്തരമൊരു ക്യാമ്പസിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ വേണ്ടി ഈ പാറകൾ എല്ലാം തന്നെ വളരെയധികം താഴ്ചയിലേക്ക് പൈലിംഗ് നടത്തേണ്ടതായി വരും. മാത്രവുമല്ല അതീവ ഗർത്തമുള്ള വെള്ളക്കെട്ടുകൾ നികത്തേണ്ടതായി വരും. അതിനുശേഷം മാത്രമേ അവിടെ നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ കഴിയു. അധി ഗുരുതരമായ രീതിയിൽ പാരസ്ഥിതിക ആഘാതവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവിടെ ക്യാമ്പസ് നിർമ്മിക്കുന്നതിലൂടെ ചിലവാകുന്ന തുകയുടെ 10 ശതമാനം തുകയ്ക്ക് നഗരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തോ,അല്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ കയ്യിൽ നിന്ന് വിലക്ക് വാങ്ങി നിർമ്മിച്ചാലോ ചെലവാകുകയുള്ളൂ എന്നിരിക്കെ ഇത്തരമൊരു നീക്കം സർക്കാർ ഏജൻസികളുടെയും, കേന്ദ്ര സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അഴിമതിക്കുളള കളമൊരുക്കുകയാണ്.റവന്യൂ ഉദ്യോഗസ്ഥരുടെ യും, കേന്ദ്ര സർവകലാശാല ഉദ്യോഗസ്ഥരുടെയും ഈ നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ട്.

Leave a Reply

Your email address will not be published.