കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ സമ്മര്‍ദം ശക്തമാകും

Spread the love

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ മാറ്റാന് മുറവിളി ഉയരുമെന്ന് ഉറപ്പായി. ഫലം അനുകൂലമായാല് പ്രചാരണം നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൂടുതല് ശക്തനാകും. കെ. സുധാകരന് സ്ഥാനാര്ഥിയായി കണ്ണൂരിലേക്ക് പോയതോടെ 20 മണ്ഡലങ്ങളിലെയും പ്രവര്ത്തനങ്ങളുടെ ഏകോപനചുമതല നിര്വഹിച്ചത് സതീശനാണ്. ലോക്സഭാ മണ്ഡലങ്ങളില് പലതവണ നേരിട്ടെത്തി യോഗം വിളിച്ചുചേര്ക്കുകയും അവലോകനം നടത്തുകയും ചെയ്ത സതീശന് തന്നെയാകും വിജയത്തിന്റെ ക്രെഡിറ്റ്. വടകരയിലെയും തൃശൂരിലെയും സ്ഥാനാര്ഥിമാറ്റത്തിന്റെ പിന്നിലും സതീശന്റെ ഇടപെടലായിരുന്നു. സതീശന് മുന്നില്നിന്ന് നയിച്ച തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് മിന്നുന്ന വിജയമാണ് കാഴ്ചവച്ചത്. ലോക്സഭയിലും ഇത് ആവര്ത്തിച്ചാല് അദ്ദേഹത്തിന്റെ വാക്കുകള്ക്ക് കോണ്ഗ്രസില് കൂടുതല് ആധികാരികതയുണ്ടാകും. അതേസമയം, വിജയം 15 സീറ്റിന് താഴേക്ക് പോയാല് സതീശന് നേര്ക്കാകും കുന്തമുന ഉയരുക. കണ്ണൂര് സീറ്റില് ജയിക്കാനായില്ലെങ്കില് സുധാകരന്റെ നില കൂടുതല് പരുങ്ങലിലാകും. സമീപകാലത്തായി സുധാകരുമായി ഇടഞ്ഞുനില്ക്കുന്ന സതീശനും സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടേക്കും. സുധാകരന്റെ പ്രവര്ത്തനരീതിയില് എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാലിനും അതൃപ്തിയുണ്ട്. സമീപകാലത്ത് സുധാകരന് കൈക്കൊണ്ട പല തീരുമാനങ്ങളും പാര്ട്ടിക്ക് ദോഷമുണ്ടാക്കിയെന്ന വിലയിരുത്തല് മുതിര്ന്ന നേതാക്കള്ക്കുണ്ട്. ഹസനില് നിന്ന് തിരക്കിട്ട് പദവി തിരികെവാങ്ങിയതും വിമര്ശനത്തിനിടയാക്കി. 2021ല് സസ്പെന്ഡ് ചെയ്യപ്പെട്ട കെ.പി.സി.സി മുന് സെക്രട്ടറി എം.എ ലത്തീഫിനെ എം.എം ഹസന് തിരിച്ചെടുത്തിരുന്നു. സുധാകരന് വീണ്ടും ചുമതലയേറ്റ ശേഷം ഈ നടപടി റദ്ദാക്കിയതില് എ ഗ്രൂപ്പിന് കടുത്ത അമര്ഷമുണ്ട്. ഹസനെ അപമാനിക്കുന്ന നടപടിയാണിതെന്ന് എ ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. നെയ്യാര് ഡാമില് നടന്ന കെ.എസ്.യു ക്യാംപിലെ സംഘര്ഷത്തെ തുടര്ന്ന് കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ ഉന്നംവച്ച്‌ സുധാകരന് നടത്തുന്ന നീക്കങ്ങളും പാര്ട്ടിയില് ചര്ച്ചയാണ്. പഠനക്യാംപില് ക്ഷണിക്കാത്തതില് സുധാകരനെ രോഷം കൊള്ളിച്ചിരുന്നു.

സുധാകരനും സതീശനും തുടക്കത്തില് ഏകോപനത്തോടെയാണ് പ്രവര്ത്തിച്ചത്. പിന്നീട് ഇരുവരും അകന്നു. പുതുപ്പള്ളിയിലെ ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്ത്താസമ്മേളനത്തില് ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യം പാര്ട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published.