കെ മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാന്‍ സാധ്യത

Spread the love

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് വീണ്ടും മാറ്റം. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാന്‍ സാധ്യത.

തൃശ്ശൂരിലെ സിറ്റിങ്ങ് എം പി ടി എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ.

മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്ബില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാര്‍ മത്സരിക്കാനാണ് ധാരണ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. കോണ്‍?ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.