കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു

Spread the love

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍(73) അന്തരിച്ചു. രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആയുര്‍വേദ കോളേജിന് സമീപത്തെ വീട്ടില്‍വെച്ച് പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. ഭൗതികശരീരം പുളിമൂട് അംബുജ വിലാസം റോഡിലെ വസതിയിലെത്തിക്കും. മുന്‍ കെ.പി.സി.സി അധ്യക്ഷനും ധനകാര്യ മന്ത്രിയുമായിരുന്ന വരദരാജന്‍ നായരുടെ മകനാണ്.

കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ട പ്രതാപചന്ദ്രന്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ‘വീക്ഷണം’ പത്രത്തിന്റെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ഭാരവാഹിയുമായിരുന്നു.

Leave a Reply

Your email address will not be published.