കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പി.വി.ജി എ.ഐ.സി.സി അംഗമായും കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്നു. ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്‌റൂവിയന്‍ ചിന്തകളുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. വ്യക്തിപരമായി എനിക്ക് പി.വി.ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഏത് പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിലും ചേര്‍ത്തുപിടിക്കാനും പുതിയൊരു ഊര്‍ജം നിറയ്ക്കാനും പി.വി.ജി ഒപ്പമുണ്ടായിരുന്നു. നിഷ്‌കളങ്കമായ ആ ചിരിയില്‍ സ്നേഹത്തിന്റെ ആഴമുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ സ്നേഹ വാത്സല്യങ്ങളും പിതൃ തുല്യമായ കരുതലും എനിക്ക് പകര്‍ന്നു നല്‍കിയ ആളാണ് പി.വി.ജി.

Spread the love

മലയാള സിനിമയുടെ ഗതിമാറ്റിയ ഒരു പിടി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പി.വി.ജി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ചലച്ചിത്രങ്ങള്‍ മലയാള സിനിമയുടെ ഖ്യാതി ദേശീയ – അന്തര്‍ദേശീയ തലത്തിലെത്തിച്ചു. പി.വി.ജിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും സിനിമ, വ്യവസായ മേഖലയ്ക്കും വ്യക്തിപരമായി എനിക്കുംതീരാനഷ്ടമാണ്.

Leave a Reply

Your email address will not be published.