കെപിസിസി അധ്യക്ഷസ്ഥാനം ഒ‍ഴിയാന്‍ തയ്യാര്‍; കെ സുധാകരന്‍

Spread the love

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ പ്രതികരിച്ചു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്റെ തുറന്നുപറച്ചിൽ.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത് വന്‍ അമളി. പ്രതിഷേധിക്കുന്നതിനിടെ ഇന്നോവ ക്രിസ്റ്റ സ്റ്റേറ്റ് കാര്‍ അതുവ‍ഴി വന്നപ്പോള്‍ എല്‍ഡിഎഫ് മന്ത്രിയെന്ന് കരുതി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.ഡി സതീശന്‍റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.