കൂമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ചു

Spread the love

പാലക്കാട്: മലമ്ബുഴ കൂമ്ബാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും, സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

മലമ്ബുഴ കടുക്കാംകുന്നില്‍ വാടകയ്‌ക്ക് താമസിക്കുന്ന റഷീദ (46), ഇളയ മകന്‍ ഷാജി (23) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം-ചെന്നൈ മെയിലിനു മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. ലോക്കോപൈലറ്റാണ് രണ്ടുപേര്‍ ട്രെയിനിനു മുന്നില്‍ ചാടിയതായി പോലീസിനെ അറിയിച്ചത്. മലമ്ബുഴ കടുക്കാംകുന്നം റെയില്‍വേ പാലത്തിന് സമീപത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് മൃതദേഹം കാണ്ടത്. ചൊവ്വാഴ്ച രാത്രി ബാബുവും, അനുജന്‍ ഷാജിയും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്കാണെന്ന് അയല്‍ക്കാരോട് പറഞ്ഞിട്ടാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് ട്രെയിന്‍തട്ടി മരിച്ചത് റഷീദയും, ഷാജിയുമാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ഇന്നലെ ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്കി. തുടര്‍ന്ന് കള്ളിക്കാട് ജുമാ മസ്ജിദ് കബറിസ്ഥാനത്തില്‍ കബറടക്കി.

Leave a Reply

Your email address will not be published.