കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു… വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി ഞാനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നു… മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു….. തടവിലാക്കപ്പെട്ടവരിലെ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നു…… മതിയായ രേഖകൾ ഇല്ലാതെ നഴ്‌സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി… ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധം

Spread the love

Leave a Reply

Your email address will not be published.