കുഴിമന്തിയില്‍ നിന്നും ഭക്ഷ്യവിഷബാധ പെരിഞ്ഞനം സ്വദേശി മരിച്ചു

Spread the love

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56)യാണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റില്‍ നിന്നും ഉസൈബ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സല്‍ വാങ്ങിക്കഴിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴുംചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഹോട്ടലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178യായി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദമായി തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published.