കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് നാല് വയസ്സുകാരി; അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്

Spread the love

തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട നാലുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കഴിഞ്ഞ ദിവസം പഴയ കുറ്റാലത്തായിരുന്നു സംഭവം. പാലക്കാട് സ്വദേശികളുടെ മകളാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുട്ടിയെ തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് രക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പഴയ കുറ്റാലം സന്ദര്‍ശിക്കാനെത്തിയ ദമ്പതികളുടെ കുഞ്ഞാണ് ഒഴുക്കില്‍പ്പെട്ടത്. മാതാപിതാക്കള്‍ പ്രധാന വെള്ളച്ചാട്ടത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് കുളിക്കാനുള്ള സ്ഥലത്ത് നില്‍ക്കുകയായിരുന്നു നാലു വയസ്സുകാരി. ഇതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

പാറക്കെട്ടില്‍ പിടിച്ച് തിരികെ കയറാന്‍ ശ്രമിക്കുന്ന കുട്ടി വീണ്ടും ഒഴുക്കില്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് വിജയകുമാറിന്റെ രക്ഷാകരങ്ങള്‍ കുട്ടിയെ തേടിയെത്തിയത്.

Leave a Reply

Your email address will not be published.