‘കുറഞ്ഞത് 50 വര്‍ഷത്തേക്ക് ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാകില്ല’: അരവിന്ദ് കേജ്‌രിവാള്‍

Spread the love

കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍. തങ്ങളെ അധികാരത്തിലെത്തിച്ചാല്‍ രാജസ്ഥാനിലും തങ്ങളെ താഴെയിറക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ആംആദ്മി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും കേജ്‌രിവാള്‍ വിമര്‍ശിച്ചു. പരിപാടി നടക്കുന്ന ഗംഗാനഗര്‍ നഗരത്തിലും സ്റ്റേഡിയത്തിന് ചുറ്റിലും ഗെഹ്ലോട്ട് തന്റെ പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹം എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഇത് ആവശ്യമില്ലായിരുന്നുവെന്ന് കേജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മന്നും റാലിക്കെത്തിയിരുന്നു.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടിയതോടെ ബി.ജെ.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുള്ള നീക്കമാണ് കേജ്‌രിവാള്‍ നടത്തുന്നത്. കഴിഞ്ഞ 75 വര്‍ഷമായി ബി.ജെ.പി-കോണ്‍ഗ്രസ് എന്നീ രണ്ട് പാര്‍ട്ടികളാണ് നമ്മുടെ രാജ്യം ഭരിച്ചത്. അവര്‍ കാരണം നമ്മുടേത് ഇപ്പോഴും ദരിദ്ര രാജ്യമാണെന്നും ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.