കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് മരണം

Spread the love

കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.45ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published.