കുട്ടമശ്ശേരിയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ട കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു ; അപകടം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബേള്‍

Spread the love

ആലുവ: കുട്ടമശ്ശേരിയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ട കാര്‍ ഓടിച്ച ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. കാര്‍ ഓടിച്ചത് നെടുമ്ബാശ്ശേരി സ്വദേശി ഷാന്‍ എന്നയാളാണ്.

ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച ഇയാള്‍ ഹാര്‍ഡ്‌വേയര്‍ ടെക്‌നീഷ്യനാണ്.

ഒരു ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന സമയത്തായിരുന്നു അപകടം. കുട്ടിയെ വാഹനം ഇടിച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അതാണ് ഓടിച്ചുപോയതെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പോലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

കാറിന്റെ ഉടമയായ രഞ്ജിനി എന്നയാള്‍ ഇപ്പോഴും ഡിവൈഎസ്പി ഓഫീസില്‍ തുടരുകയാണ്. തൃക്കാക്കരയാണ് ഇവരുടെ വീടെന്നും പോലീസിന വിവരം കിട്ടിയിട്ടുണ്ട്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published.