കുഞ്ഞ് പുറത്തേക്കുവരുന്നത് കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചുകെട്ടി; താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച്‌ യുവതി

Spread the love

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിക്ക് നേരെ ഗുരുതര ചികിത്സാ ചികിത്സാപിഴവരോപിച്ച്‌ യുവതി രംഗത്ത്. പ്രസവ വേദനയുമായി ആശുപത്രിലെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കല്‍ കോളേജിലേക്ക് അയച്ചെന്നാണ് ആരോപണം.

പ്രസവശേഷം തലച്ചോറിന് ക്ഷതമേറ്റ നവജാത ശിശു രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററില്‍ തുടരുകയാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും ദുരനുഭവമുണ്ടായത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ. 21 ന് പ്രസവവേദന അനുഭവപ്പെട്ടു. താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. മെഡിക്കല്‍ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു. അടിവസ്ത്രം വലിച്ചു കെട്ടിയാണ് തന്നെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചതെന്ന് യുവതി ആരോപിച്ചു. മെഡിക്കല്‍ വീഴ്ചയാണ് കുഞ്ഞിന്റെ തലച്ചോറിന് ക്ഷതമേല്‍ക്കാൻ കാരണമെന്നും യുവതി ആരോപിച്ചു. ആശുപത്രി ജീവനക്കാർക്കെതിരെ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കി.

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്. സംഭവത്തെക്കുറിച്ച്‌ നേരത്തെ അന്വേഷിച്ചു. അടിയന്തര സാഹചര്യമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തത്. രണ്ട് നഴ്സിംഗ് ജീവനക്കാരുടെ സേവനം അന്ന് ആംബുലൻസില്‍ ഉറപ്പാക്കിയിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.

ചെന്നൈ: എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന്. “തമിഴ്നാട് മുഖ്യമന്ത്രി തിരു@എം കെ സ്റ്റാലിൻ ജിക്ക് ജന്മദിനാശംസകള്‍. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്സ്’ എന്ന പോസ്റ്റില്‍ പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

Leave a Reply

Your email address will not be published.