കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ചു; വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Spread the love

കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ച വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസറും കുംട ബഡ സ്വദേശിയുമായ യോഗേഷ് നായക് (42) ആണ് മരിച്ചത്.വിമോലി ഡിവിഷനില്‍ ഓഫീസറായ നായക് കഴിഞ്ഞ മാസം 27 നാണ് കീടനാശിനി തളിച്ച് നേരെ വന്ന് ഉച്ചഭക്ഷണം കഴിച്ചത്. പിറ്റേന്ന് വയറുവേദന അനുഭവപ്പെടുകയും സ്വകാര്യ ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുകയും ചെയ്തു. വേദന കുറയാത്തതിനാല്‍ ഹുബ്ബള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ യോഗേഷ് നായകിന്റെ വൃക്കകള്‍, കരള്‍, ശ്വാസകോശം തുടങ്ങിയവ തകരാറിലാണെന്ന് കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി യോഗേഷിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബോധരഹിതനായി. ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.