കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

Spread the love

ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ്, തിരുവനന്തപുരം പുല്ലന്തേരി സ്വദേശിനി വിജയകുമാരി എന്ന വീട്ടമ്മ.

ഭര്‍ത്താവിന്റെ കാഴ്ച ശക്തികൂടി നഷ്ടപ്പെട്ട് തുടങ്ങിയതോടെ മാനസിക വൈകല്യമുള്ള രണ്ട് പെണ്‍കുട്ടികളുമായി ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ഇവര്‍ക്ക് സുമനസുകളുടെ സഹായം വേണം.

കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭര്‍ത്താവ്. മാനസിക വൈകല്യമുള്ള രണ്ട് പെണ്മക്കള്‍. ഇതിനിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇനി എന്ത് ചെയ്യണമെന്ന് ഇവര്‍ക്കറിയില്ല.

മൂത്ത മകളുടെ മാനസിക പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ സന്തോഷം തകര്‍ത്തതിനിടയിലാണ്, അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാമത്തെ മകള്‍ അഞ്ജനക്കും ബുദ്ധിവളര്‍ച്ച കുറവുണ്ടെന്ന് തിരിച്ചറിയുന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് ക്രിസ്റ്റഫര്‍ വീണ് കാലൊടിഞ്ഞതോടെ കുട്ടികളുടെ ചികിത്സയും വീടിന്റെ വാടകയും എല്ലാം ഇവര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി. അതിനിടയിലാണ് ഭര്‍ത്താവിന് കാഴ്ച നഷ്ടപ്പെടാനും തുടങ്ങിയത്.

മാനസിക വൈകല്യമുള്ള രണ്ട് പെണ്‍കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാനും നിവര്‍ത്തിയില്ലാത്ത അവസ്ഥ. മക്കളോടൊപ്പം സുരക്ഷിതമായി ഉറങ്ങാന്‍ ഒരു വീട് എന്നതും, ഇന്ന് കയ്യിലൊതുങ്ങാത്ത സ്വപ്നമാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഇനി ഇവര്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനാവൂ.

Leave a Reply

Your email address will not be published.