കാലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Spread the love

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ടവര്‍ ചൈനീസ് കര്‍ഷക തൊഴിലാളികളാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.20നാണ് കൂട്ടക്കൊല നടന്നത്. ഷാവോ ചുന്‍ലി എന്ന 67 കാരനാണ് കുറ്റാരോപിതനെന്ന് പൊലീസ് അറിയിച്ചു. പൊലീസില്‍ കീഴടങ്ങിയ ഇയാളുടെ വാഹനത്തില്‍ നിന്ന് കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കിലെ ചൈനീസ് പുതുവത്സര പരിപാടിയില്‍ 72 കാരന്‍ 10 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹാഫ് മൂണ്‍ ബേയിലുള്ള വെടിവെപ്പ് നടന്നത്. ഒന്നിന് പിറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ഞെട്ടല്‍ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.