കാലത്തെ ചുവപ്പിച്ച കരിവെള്ളൂര്‍ സമരത്തിന് ഇന്ന് 76 വയസ്സ്. 1946 ഡിസംബര്‍ 20നാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കീനേരി കുഞ്ഞമ്പുവും തിടിയില്‍ കണ്ണനും രക്തസാക്ഷികളായത്.ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓര്‍മ്മ പുതുക്കിയാണ് ഓരോ രക്തസാക്ഷി ദിനവും കടന്ന് പോകുന്നത്.
കുണിയന്‍ പുഴയുടെ തീരത്തെ ചെളിമണ്ണിനൊപ്പം കര്‍ഷക പോരാളികളുടെ ചോരയും പടര്‍ന്നൊഴുകി. സാമ്രാജ്യത്വത്തിന്റെ നിറതോക്കുകളെ അവര്‍ ഒട്ടും ഭയന്നില്ല. കല്ലും വടിയും കവണയും ആയുധമാക്കി പൊരുതി നിന്നു. കേരളത്തിലെ സ്വാതന്ത്ര്യ സമര കര്‍ഷക തൊഴിലാളി പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് കരിവെള്ളൂര്‍. കുണിയന്‍ പുഴയുടെ തീരത്ത് സാമ്രാജ്യത്വത്തിന്റെ നിറതോക്കുകളെ നേരിട്ടാണ് കരിവെള്ളൂര്‍ ചുവന്നത്.
ചിറക്കല്‍ രാജാവിന്റെ ഗുണ്ടകളെയും എംഎസ്പിക്കാരെയും ധീരമായി നേരിട്ട് കീനേരി കുഞ്ഞമ്പുവും തിടിയില്‍ കണ്ണനും രക്തസാക്ഷികളായി. കരിവെള്ളൂര്‍ സമരമാണ് വടക്കേ മലബാറിലെ കര്‍ഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയത്. ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓര്‍മ്മ പുതുക്കിയാണ് ഓരോ രക്തസാക്ഷി ദിനവും കടന്ന് പോകുന്നത്.