കാമുകന്‍ അയച്ചു നല്‍കിയ വിഷം ഹോര്‍ലിക്സില്‍ ചേര്‍ത്ത് നല്‍കിയ ഭാര്യക്ക് എതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്

Spread the love

തിരുവനന്തപുരം : ഭാര്യ വിഷം നല്‍കി കൊല്ലാന്‍ ശ്രെമിച്ചു എന്ന പരാതിയുമായി കെ .എസ് . ആര്‍ . ടി .സി ഡ്രൈവര്‍ .നെടുവാന്‍ വിള അയണി മൂട് സ്വദേശിയായ സുധീര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത് . കാമുകന്‍ കൊറിയര്‍ വഴി അയച്ചു കൊടുത്ത വിഷം ഭാര്യ ഹോര്‍ലിക്സില്‍ കലക്കി നല്‍കുകയായിരുന്നു എന്നാണ് പരാതി . പുരുഷ സുഹൃത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് വിഷം നല്‍കിയതെന്ന് സുധീര്‍ പറയുന്നു .

ഹോര്‍ലിക്ക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യ സ്ഥിതി മോശമായതിനു പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . മൂന്ന് ദിവസം വെന്‍റ്റ്റിലേറ്ററില്‍ കിടന്നിരുന്നുവെന്നും ചികിത്സകള്‍ക്കു ശേഷമാണ് ആരോഗ്യം തിരിച്ചു കിട്ടിയതെന്നും സുധീര്‍ പറയുന്നു . സുധീറിന്‍റെ പരാതിയില്‍ ആദ്യം പാറശാല പോലീസ് കേസ് എടുക്കാന്‍ തയ്യരയിരുന്നില്ലാ . എന്നാല്‍ ഷാരോണ്‍ വധ കേസിനെ തുടര്‍ന്ന് ആണ് സുധീര്‍ വീണ്ടും പരാതിയുമായി രംഗത്ത് എത്തിയത് .

Leave a Reply

Your email address will not be published.