കാണാതായ വിദ്യാര്‍ഥികളെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കൊല്ലം: പട്ടാഴിയില്‍ നിന്ന് വ്യാഴാഴ്ച കാണാതായ കുട്ടികളെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദിത്യൻ, അമല്‍ എന്നിവരുടെ മ്യതദേഹമാണ് രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചമുതല്‍ വിദ്യാർഥികളെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.