കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയിൽ പുല്ലംപാറ ഗ്രാമ പഞ്ചായത്തിലെ വീടിന് പുറകിലെ മണ്ണ് ഇടിഞ്ഞ് വീട് പൂർണമായി തകരുകയും അതിനുള്ളിലെ സകലതും നശിക്കുകയും ചെയ്തു എന്നാൽ ആ വീട്ടിലെ ഉമ്മയും മക്കളും ചെറുമക്കളും ഉൾപ്പെടെ 10 പേർ ആ വലിയ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ആ കുടുംബത്തെ സന്ദർശിച് വിവരങ്ങൾ അന്വേഷിച്ചു. തങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സ്വരൂപിച്ച് പണിത വീടും സാധനങ്ങളുമാണ് തകർന്ന് മണ്ണിനടിയിലായത്. കൂടാതെ മണ്ണിടിഞ്ഞു ഭീഷണിയിൽ നിൽക്കുന്ന അതിന് അടുത്തന്നെ ഉള്ള വീടും സന്ദർശിച്ചു. ആ മേഖലയിലെ പല ഇടങ്ങളിലും ഇതുപോലൊരു അപടകവസ്ഥ ഉണ്ടെന്ന് അറിയയുകയും ജില്ലാ കളക്ടർ ആയിട്ട് സംസാരിച്ചു വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടൂർ പ്രകാശ് എംപി

Spread the love

Leave a Reply

Your email address will not be published.