കളിയിക്കാവിള മുതൽ ദേശീയപാതയിൽ നാളെ നിയന്ത്രണം

Spread the love

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച്‌ ഞായർ രാവിലെ 6 മുതൽ പകൽ 11 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. വൈകിട്ട് 3 മുതൽ രാത്രി 7 വരെ വാഹനങ്ങൾ കളിയിക്കാവിള പി പി എം ജങ്‌ഷനിൽനിന്നും തിരിഞ്ഞ് പൂവാർ -വിഴിഞ്ഞം വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.

തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു വരുന്ന വാഹനങ്ങൾ രാവിലെ 6 മുതൽ പകൽ 11 വരെ ബാലരാമപുരം – വഴിമുക്ക് – കൊടങ്ങാവിള – ഓലത്താന്നി, – പൂവാർ, – ചെറുവാരക്കോണം വഴിയും വൈകിട്ട് 3 മുതൽ തിരുവനന്തപുരത്തുനിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ പ്രാവച്ചമ്പലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ്‌ നരുവാമൂട് പെരുമ്പഴുതൂർ നെയ്യാറ്റിൻകര വഴി പാറശാലയിലേക്കു പോകണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published.