കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി

Spread the love

എറണാകുളം വെങ്ങൂരില്‍ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ടു.  വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയില്‍. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്.  നഗരസഭ പരിധിയിലെ ചില കൂള്‍ബാറുകള്‍ വഴി രോഗം പടർന്നതാണ് സംശയം. കടകള്‍ കേന്ദ്രികരിച്ച്‌ നഗരസഭ നടത്തിയ പരിശോധനയില്‍ മൂന്ന് ബേക്കറികളും രണ്ട് തട്ടുകടയും പൂട്ടാൻ നിർദ്ദേശം നല്‍കി. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ 5 ഭക്ഷണ ശാലകള്‍ പൂട്ടാൻ നിർദ്ദേശം നല്‍കി.

വേങ്ങൂരിലെതുപോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍. ജലസ്രോതസ്സുകള്‍ വൃത്തിയാക്കാനുള്ള നടപടികളും ആരംഭിച്ചു. നിലവില്‍ പഞ്ചായത്തിലെ സാഹചര്യം നിയന്ത്രണ വിധേയമാണ് എന്ന് അറിയിച്ചു. രോഗബാധിതർക്ക് സർക്കാർ ധനസഹായം ഉറപ്പാക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published.