കല്ല്യാണവീട്ടില്‍ തല്ലുമാല; പടക്കംപൊട്ടിച്ചതിന് കൂട്ടയടി

Spread the love

വരന്റെ കൂടെ വന്നവര്‍ വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതിന് കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയൂരില്‍ ഞായറാഴ്ചയാണ് സംഭവം. പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രണത്തിലേക്കെത്തിയത്.

നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. വടകരയില്‍ നിന്ന് താലികെട്ടിന് ശേഷം വരനും കൂട്ടരും മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

വരന്റെ കൂടെ വന്നവര്‍ വധുവിന്റെ വീട്ടില്‍ വെച്ച് പടക്കം പൊട്ടിച്ചതോടെ വിഷയം മാറുകയായിരുന്നു. കല്ല്യാണ വീട്ടിലെ കൂട്ടത്തല്ലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Leave a Reply

Your email address will not be published.