കലാപമടങ്ങാതെ ഫ്രാൻസ്; മേയറെയും ലക്ഷ്യം വെച്ച് അക്രമികൾ

Spread the love

ഫ്രാൻസിൽ പതിനേഴുകാരൻ വെടിയേറ്റുമരിച്ചതിൽ തുടങ്ങിയ കലാപം കെട്ടടങ്ങാതെ തുടരുന്നു. നിരവധി പ്രക്ഷോഭകാരികൾ ഇപ്പോഴും തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്.വെടിവെയ്പ്പിൽ മരിച്ച നയേലിന്റെ മുത്തശ്ശി പ്രക്ഷോഭകാരികളോട് അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധത്തിനിടെ ചില അക്രമികൾ ഫ്രാൻസിലെ ലെയ്‌ലെറോസിലെ മേയർ വിൻസെന്റ് ജീൻബർണിന്റെ വീടിന് തീയിടാൻ ശ്രമിച്ചു. തീയിട്ട കാർ മേയറുടെ വീടിനെ നേരെ തള്ളിവിട്ടായിരുന്നു ആക്രമണശ്രമം. കൂടെ പടക്കങ്ങളും വീടിന് നേരെ എറിഞ്ഞു. ആക്രമണം നടക്കുമ്പോൾ മേയർ ഓഫീസിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും പിൻവാതിൽ വഴി ചെറിയ പരിക്കുകളോടെ ഓടിരക്ഷപ്പെട്ടു.ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം അയല്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും പടരുന്നതായാണ് സൂചന. പ്രധാനമായും പാരീസ്, ലിയോണ്‍, മാഴ്സയില്‍സ് തുടങ്ങിയ നഗരങ്ങളിലാണ് സമരത്തിന് കടുപ്പക്കൂടുതല്‍. നേരത്തെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച വിഷയത്തിലും മാക്രോണ്‍ ഭരണകൂടത്തിനെതിരെ ജനകീയശക്തി സംഭരിക്കപ്പെട്ടതാണ്. എന്നാല്‍ ഇത്തവണത്തെ പ്രതിഷേധത്തീ അടിച്ചമര്‍ത്താന്‍ കഴിയാത്ത വിധം ശക്തി പ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.