കര്‍ഷക ആത്മഹത്യകള്‍ പുതിയ വിഷയമൊന്നുമല്ലല്ലോ’, മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി

Spread the love

കര്‍ഷക ആത്മഹത്യകളെ നിസ്സാരവത്ക്കരിച്ച് മഹാരാഷ്ട്ര കാര്‍ഷിക മന്ത്രി അബ്ദുള്‍ സത്താര്‍. തന്റെ മണ്ഡലമായ ഔറംഗബാദ് സില്ലോടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം

‘കര്‍ഷക ആത്മഹത്യകള്‍ പുതിയ വിഷയമൊന്നുമല്ലല്ലോ. എത്രയോ വര്‍ഷങ്ങളായി അവ മഹാരാഷ്ട്രയില്‍ നടക്കുന്നു. എന്റെ മണ്ഡലത്തിലെന്നല്ല ആരുടേയും മണ്ഡലത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കാന്‍ പാടില്ല’, ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ രണ്ടാഴ്ചയില്‍ 2 കര്‍ഷകര്‍ കൃഷി മന്ത്രിയുടെ മണ്ഡലത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നും കുറഞ്ഞത് 6 കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവരില്‍ ഭൂരിഭാഗവും കടക്കെണി മൂലം ആത്മഹത്യ ചെയ്തവരാണ്.

Leave a Reply

Your email address will not be published.