കര്‍ണാടകയില്‍ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു

Spread the love

കര്‍ണാടകയില്‍ 2.7 ലക്ഷം രൂപ മൂല്യം വരുന്ന തക്കാളി മോഷ്ടിച്ചു. തക്കാളി വില കുതിച്ചുയരുമ്പോഴാണ് കര്‍ണാടകയില്‍ രണ്ട് ലക്ഷത്തിലധികം വില വരുന്ന തക്കാളി മോഷണം പോയത്.കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗോനിസോമനഹള്ളി ഗ്രാമത്തിലെ ഫാം ഹൗസില്‍ നിന്നാണ് 90 പെട്ടി തക്കാളി മോഷ്ടിക്കപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ത?ന്‍ ഫാം ഹൗസില്‍ നിന്ന് പോകുമ്പോള്‍ തക്കാളിപ്പെട്ടികള്‍ അകത്ത് ഉണ്ടായിരുന്നുവെന്ന് ഫാം ഉടമ ധരണി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞതെന്നും ഫാം ഹൗസ് ഉടമായ ധരണി അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.