കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്, മുഴുവന്‍ സീറ്റുകളും നേടി എസ്എഫ്‌ഐ

Spread the love

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ജയം. തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു..കെ എസ് യു-എം എസ് എഫ് സഖ്യത്തെയാണ് എസ് എഫ് ഐ തോല്‍പ്പിച്ചത്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ വീണ്ടും സമഗ്രാധിപത്യം നിലനിര്‍ത്തി.മേജര്‍ സീറ്റുകളും ജില്ലാ എക്‌സിക്യൂട്ടിവ് സ്ഥാനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളും എസ് എഫ് ഐ തൂത്തുവാരി.ആകെ പോള്‍ ചെയ്ത 108 വോട്ടുകളില്‍ 70 വോട്ടുകള്‍ നേടി മാങ്ങാട്ട്പറമ്പ് ക്യാമ്പസിലെ ടി പി അഖില ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.കാസര്‍കോഡ് ക്യാമ്പസ്സിലെ ടി പ്രതിക്കാണ് ജനറല്‍ സെക്രട്ടറി.വ്യാജപ്രചാരണങ്ങളുമായി എസ് എഫ് ഐ ക്ക് നേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ പറഞ്ഞു.കെ എസ് യു എം എസ് എഫ് സഖ്യത്തെയാണ് എസ് എഫ് ഐ പരാജയപ്പെടുത്തിയത്.വിജയിച്ച സ്ഥാനാര്‍ത്ഥികളെയും ആനയിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ ആഹ്‌ളാദപ്രകടനം നടത്തി.

Leave a Reply

Your email address will not be published.