കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന; എല്‍ ഡി എഫ് പ്രക്ഷോഭം ഇന്ന് ആരംഭിക്കും

Spread the love

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍ ഡി എഫ് പ്രക്ഷോഭം ഇന്ന് ആരംഭിക്കും. മട്ടന്നൂരില്‍ നടക്കുന്ന ബഹുജന സദസ്സില്‍ ജനപ്രതിനിധികളും എല്‍ ഡി എഫ് നേതാക്കളും പങ്കെടുക്കും. വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

കേന്ദ്ര നിലപാട് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സമാകുന്നുവെന്ന് ആരോപിച്ചാണ് എല്‍ ഡി എഫ് പ്രക്ഷോഭം ആരംഭിക്കുന്നത്. വിമാനത്താവളം ആരംഭിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭിച്ചില്ല. ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ പുരോഗതി കൈവരിക്കാനായിട്ടില്ല.

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നും എല്‍ ഡി എഫ് പ്രക്ഷോഭം ആരംഭിക്കുന്നത്.ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായ കാര്‍ഗോ കോംപ്ലക്‌സും ശരിയായ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയില്ല.

ആഭ്യന്തര സര്‍വ്വീസുകളും ഗണ്യമായി കുറഞ്ഞു.കേന്ദ്രത്തില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകും വരെ വിവിധങ്ങളായ സമര പരിപാടികള്‍ക്ക് എല്‍ ഡി എഫ് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.