കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ അക്രമം, എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍..

Spread the love

കണ്ണൂർ തലശ്ശേരി സെയ്ദാർ പള്ളിയിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. സിടി ഉമ്മർ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ് അടിച്ച് തകർത്തത്. മന്ദിരത്തില്‍ അതിക്രമിച്ച് കയറി കതകും പൂട്ടും തകര്‍ത്ത നിലയിലാണ്. മന്ദിരത്തിനുള്ളിലെ ലൈറ്റ്, കളിക്കാനുള്ള കാരംസം ബോര്‍ഡ് തുടങ്ങിയവയും നശിപ്പിക്കപ്പെട്ടു.

അക്രമത്തില്‍ എസ്ഡിപിഐ പ്രവർത്തകൻ നസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേശാഭിമാനി പത്രവിതരണക്കാരനും ഒരു വാച്ച്മാനുമാണ് രാവിലെ അഞ്ച് മണിയോടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അക്രമിക്കുന്നത് നേരില്‍ കണ്ടത്. ഇവരെ കണ്ടയുടനെ അക്രമി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. അക്രമിയെക്കണ്ടവര്‍ നല്‍കിയ ഏകദേശ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സെയ്ദാർ പള്ളി ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ ഖിലാബ് ആണ് പ്രതിയെപ്പറ്റി സൂചന പൊലീസിന് നല്‍കിയത്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.