കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങള്‍ മനസില്‍ വരും: കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

Spread the love

കൊല്ലം സുധിയുടെ വീട്ടില്‍ അപകട സമയത്ത് ഒപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി എത്തി. സാരമായ പരുക്കുകളോടെ രക്ഷപെട്ട ബിനു വോക്കറിന്‍റെ സഹായത്തോടെയാണ് സുധിയുടെ വീട്ടിലെത്തിയത്. സുധി ചേട്ടനെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നത്. എന്‍റെ സഹോദരന്‍റെ വിയോഗത്തിൽ ഒരുപാട് വേദനിക്കുന്നു. മക്കളെയൊക്കെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ലെന്നും ബിനു പറഞ്ഞു.

“കണ്ണടയ്ക്കുമ്പോൾ അന്നത്തെ സംഭവങ്ങളൊക്കെ മനസില്‍ വരും. ഇതുവരെ നേരെ ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല. ഫോട്ടോയിലോക്കെ നോക്കുമ്പോൾ ഒട്ടും താങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എനിക്ക് ഇയർ ബാലൻസിന്‍റെ പ്രശ്‌നമുണ്ട്. നടക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഇതെല്ലം മാറി തിരികെവരുമെന്നാണ് പ്രതീക്ഷ. മഹേഷിനെയും കാണണം”- ബിനു അടിമാലി പറഞ്ഞു.

ജൂണ്‍5  പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സംഘം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരാണ് ഒപ്പം സഞ്ചരിച്ചിരുന്നത്.

Leave a Reply

Your email address will not be published.