കണമലയിലെ കാട്ടുപോത്ത് ആക്രമണം; ചാക്കോയുടെ സംസ്കാരം ഇന്ന്..

Spread the love

കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 9ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ. അതേസമയം 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടുദിവസമായി മേഖലയിൽ കാട്ടുപോത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.