കടയില്‍നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; നടുക്കം മാറാതെ വീട്ടുകാര്‍

Spread the love

പൊന്നാനി: ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു.

പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്. ദുർഗന്ധവുമുണ്ടായിരുന്നു.

വിവരമറിഞ്ഞ് നഗരസഭയിലെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. തണ്ണിമത്തൻ വാങ്ങിയ കടയില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.