ഓഹരി വിപണി താഴോട്ട്; പേയ്ടിഎം കുതിക്കുന്നു, ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ ഇടിവ്

Spread the love

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി വില്‍പ്പന സമ്മർദ്ദത്തില്‍ കൂടുതല്‍ താണു. വാഹന, ഐ.ടി, ഓഹരികള്‍ രാവിലെ ഇടിവിലായി.

എന്നാല്‍ താമസിയാതെ വിപണി തിരിച്ചു കയറാൻ ശ്രമിച്ചു. ബാങ്ക് ഓഹരികള്‍ താഴ്ചയില്‍ നിന്നു നേട്ടത്തിലേക്കു മാറിയതാണു കാരണം. എന്നാല്‍ സൂചികകള്‍ നേട്ടത്തില്‍ നില്‍ക്കാതെ വീണ്ടും താഴ്ചയിലായി.

ഒരു നോർവീജിയൻ കമ്ബനിയുമായി എല്‍.എൻ.ജി ലഭിക്കാൻ 15 വർഷത്തേക്കു കരാർ ഉണ്ടാക്കിയ ദീപക് ഫെർട്ടിലൈസേഴ്സ് ഓഹരി 10 ശതമാനം ഉയർന്നു.

പേയ്ടിഎം ഓഹരി ഇന്നും അഞ്ചു ശതമാനം ഉയർന്നു. ചില അനുകൂല വാർത്തകളാണ് കാരണം.
ഓർകിഡ് സൈബർ ടെക് എന്ന കമ്ബനിയെ 50 ലക്ഷം ഓസ്ട്രേലിയൻ ഡോളറിനു ടെക് മഹീന്ദ്ര വാങ്ങി.

യു.എസ് മാതൃകമ്ബനി 24 ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് വേള്‍പൂള്‍ ഇന്ത്യ ഓഹരി നാലു ശതമാനം താണു.

സോണിയുമായുള്ള ലയന ചർച്ച പുനരാരംഭിക്കാൻ സീ എൻ്റർടെയ്ൻമെൻ്റ് നീക്കം ആരംഭിച്ചതിനെ തുടർന്ന് സീ ഓഹരി ആറു ശതമാനം ഉയർന്നു.
ഫെഡറല്‍ ബാങ്ക് ഓഹരി ഇന്ന് ഏഴു ശതമാനത്തോളം ഇടിഞ്ഞു. ബാങ്കില്‍ സി.ഇ.ഒ ആക്കാൻ ചുരുക്കപ്പട്ടികയില്‍ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട കെ.വി.എസ് മണിയന് കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഉയർന്ന പദവി ലഭിച്ചതാകാം താഴ്ചയ്ക്കു കാരണം. ഫെഡറല്‍ ബാങ്ക് ചുരുക്കപ്പട്ടിക പരിഷ്കരിക്കേണ്ടി വരും. കൊട്ടക് ബാങ്ക് ഇന്നലെ രണ്ടു ശതമാനം ഉയർന്നു.

ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി. അഞ്ചു ദിവസം കൊണ്ട് ഓഹരി 32 ശതമാനം നേട്ടമുണ്ടാക്കി.

വാഹന ഓഹരികള്‍ ഇന്നു നഷ്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി, മഹീന്ദ്ര, ഹീറോ, ഐഷർ, അശോക് ലെയ്‌ലാന്‍ഡ്‌ തുടങ്ങിയവ താഴ്ചയിലായി.

ഉല്‍പാദനം കുറയുമെന്ന ആശങ്കയില്‍ കോള്‍ ഇന്ത്യ ഓഹരി ഇന്നു രണ്ടര ശതമാനം താഴ്ന്നു.

രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 83.01 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.96 രൂപയായി.

സ്വർണം ലോകവിപണിയില്‍ 2018 ഡോളറിലാണ്. കേരളത്തില്‍ സ്വർണം പവന് 80 രൂപ കുറഞ്ഞ് 45,880 രൂപയായി.

Leave a Reply

Your email address will not be published.