ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു

Spread the love

ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

കമ്പ്യൂട്ടറും, ഫയലുകളുമാണ് കത്തി നശിച്ചത്. പുക ഉയരുന്നത് കാൽനടയാത്രക്കാരുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത് . ബന്ധപ്പെട്ടവരെ ഇവർ  വിവരം  അറിയിക്കുകയായിരുന്നു .

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി പറഞ്ഞു. പ്രധാന ഫയലുകൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രസിഡന്റ് അറിയിച്ചു . ആർക്കും ആളപായമില്ല .

Leave a Reply

Your email address will not be published.