ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഞാൻ; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു: ഉല്ലാസ് പന്തളം

Spread the love

കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു . കഴിഞ്ഞ മാസം 25-ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഫ്ലവർസിന്റെ സ്റ്റാർ മാജിക് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടി.ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം ഓർമ്മിച്ചു.

ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഞാൻ. ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോഗ്രാമിന് ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും ഉല്ലാസ് പന്തളം വ്യക്തമാക്കി.

Leave a Reply

Your email address will not be published.