ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്ബില്‍ രണ്ടുപേരെ മരിച്ചനിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി

Spread the love

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

യുവാക്കളെ കാണാതായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ ടവറിന് സമീപത്തെ പറമ്ബില്‍ മൃതദേഹം
കണ്ടെത്തിയത്.

സമീപത്തു നിന്ന് സിറിഞ്ചുകളും കണ്ടെത്തി. അമിതമായി ലഹരി കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എടച്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഫോറൻസിക് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published.