ഐപിഎല്ലിൽ ‘കൈ ഒടിഞ്ഞ’ ചിയർലീഡർ; വിമർശനം ശക്തം

Spread the love

ഐപിഎല്ലിൽ ഒരിടവേളയ്ക്ക് ശേഷം ചിയർലീഡർ വിവാദം കനക്കുകയാണ്. കൈ ഒടിഞ്ഞ് കെട്ടിവെച്ച നിലയിൽ കാണപ്പെട്ട ഒരു ചിയർലീഡർ യുവതി ഹൈദരാബാദിനായി നൃത്തം ചെയ്യുന്നത് ശ്രദ്ധയില്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.

മെയ് 16ന് നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടയിലാണ് സംഭവം. മത്സരത്തിനിടയിൽ കൈ ഒടിഞ്ഞ് കെട്ടിവെച്ച നിലയിൽ കാണപ്പെട്ട ചിയർലീഡർ ഹൈദരാബാദിന് വേണ്ടി നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഈ ദൃശ്യം പലതവണ സ്‌ക്രീനിൽ കാണിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകർ ടീമിനെതിരെയും ഐപിഎല്ലിനെതിരെയും രൂക്ഷവിമർശനവുമായി എത്തിയത്.

ചിയർലീഡറുടെ ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ കനത്തത്. കൈ ഒടിഞ്ഞിട്ടും യുവതിയെ നൃത്തം ചെയ്യിപ്പിക്കുന്നതിൽ എന്ത് മനുഷ്യത്വ മാതൃകയാണ് ഉള്ളത് എന്നാണ് പല ആരാധകരും ചോദിക്കുന്നത്. ഇവരെ നൃത്തം ചെയ്യിക്കുന്നത് ഐപിഎല്ലിനും ബിസിസിഐക്കും തന്നെ നാണക്കേടാണെന്നും ചില ആരാധകർ പറയുന്നു. മുൻപ് ഐപിഎല്ലിൽ ചിയർലീഡർമാർ വേണോ എന്ന തരത്തിൽ ഒരു ചർച്ച നടന്നിരുന്നു. പല ആളുകളും യുവതികളെ തെറ്റായ രീതിയിൽ സമീപിക്കുന്നതായും ആഘോഷങ്ങൾക്ക് എന്തിനാണ് ചിയർലീഡർമാരെന്നും അന്ന് വ്യാപകമായി ചോദിക്കപ്പെട്ടിരുന്നു. അതിന് ശേഷം ഒരിക്കൽ കൂടി ചിയർലീഡർമാർ വാർത്തയിൽ നിറഞ്ഞുനിൽക്കുകയാണ് ഇപ്പോളത്തെ സംഭവത്തിലൂടെ.

Leave a Reply

Your email address will not be published.