ഏക സിവില്‍ കോഡ്; സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധം

Spread the love

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് സമസ്ത. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ഏക സിവില്‍ കോഡിനെതിരേയുള്ള നീക്കത്തില്‍ ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് സമസ്ത തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലും സിപിഐഎം സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തതെന്ന് സമസ്ത പറയുന്നു. 2023 ജൂലൈ 8ന് ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗത്തിലും കോഴിക്കോട്ട് നടന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷനിലും ഇക്കാര്യം പ്രഖ്യാപിച്ചതാണെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.