എ ബി വി പിക്ക് പിരിവ് നൽകിയില്ല, തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

Spread the love

തിരുവനന്തപുരം അമരവിളയിൽ റിട്ട. എസ് ഐയുടെ വീടിന് നേരെ എ ബി വി പി പ്രവർത്തകരുടെ ആക്രമണം. പുലർച്ചെ 2 മണിക്ക് മാരകായുധങ്ങളുമായി എത്തിയ ആറോളം പ്രവർത്തകർ റിട്ട. എസ് ഐ അനിൽകുമാറിന്റെ വീട് അടിച്ചു തകർത്തു. അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറയുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി നശിപ്പിക്കുകയും ചെയ്തുവീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും പ്രവർത്തകർ നശിപ്പിച്ചതായി അനിൽകുമാർ വെളിപ്പെടുത്തി. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എ ബി വി പി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് എസ് ഐ ആരോപിക്കുന്നത്. കോളജിൽ വച്ച് മകൾ എ ബി വി പി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്നും അവർ വിളിച്ചപ്പോൾ പ്രകടനത്തിൽ പങ്കെടുത്തില്ലെന്നും അനിൽകുമാർ പറഞ്ഞു. നിന്റെ അച്ഛൻ റിട്ടയർ ചെയ്തോയെന്ന് മകളോട് എ ബി വി പി പ്രവർത്തകർ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും, ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അനിൽകുമാർ ആരോപിച്ചു

Leave a Reply

Your email address will not be published.