മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി പറഞ്ഞു.

എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവ് കൂടിയായിരുന്നുവെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധം കൂടി മോദി ഓർമിച്ചെടുത്തു. ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാരായിരുന്നത് ഓർമ്മിച്ച പ്രധാനമന്ത്രി
തന്റെ ഓർമ്മകൾ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമെന്നും കൂട്ടിച്ചേർത്തു.

