എല്ലാ വാര്‍ത്തയും വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് മാധ്യമ സ്വാതന്ത്യമാണ് സംരക്ഷിക്കേണ്ടത്’; മറുനാടനെ പിന്തുണച്ച രമ്യ ഹരിദാസിന് ട്രോള്‍

Spread the love

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് വ്യാപക പരിഹാസവും വിമര്‍ശനവും. രമ്യ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റുകളിലേറെയും വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. പി.വി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവര്‍ രമ്യയെ വിമര്‍ശിച്ച് രംഗത്തെത്തി.മറുനാടന്‍ മലയാളി പേജില്‍ വരുന്ന എല്ലാ വാര്‍ത്തകളേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളല്ല താനെന്നും എന്നാല്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നുമാണ് രമ്യ ഹരിദാസ് ഷാജന്‍ സ്‌കറിയയെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. മറുനാടന്റെ എല്ലാ വാര്‍ത്തയും വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് മാധ്യമ സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നാണ് പോസ്റ്റിന് താഴെ പലരും ചോദിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ പോലും രമ്യയെ വിമര്‍ശിച്ചുകൊണ്ട് കമന്റിട്ടുണ്ട്.കേരളത്തില്‍ പ്രതികരിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും എന്നാല്‍ മറുനാടന്‍ പോലെ വര്‍ഗീയ വിഷം തുപ്പുന്ന ഒരു സ്ഥാപനത്തെ പിന്തുണയ്ക്കുന്ന രമ്യയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. രമ്യയെക്കുറിച്ച് അഭിമാനിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ലജ്ജിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.