എല്ലാ ഈശ്വരന്മാര്‍ക്കും ലൂര്‍ദ്ദ്‌ മാതാവിനും നന്ദി പറഞ്ഞ് സുരേഷ്‌ ഗോപി

Spread the love

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച എന്‍.ഡി.എ. സ്‌ഥാനാര്‍ഥി സുരേഷ്‌ ഗോപിയുടെ വീട്ടില്‍ ആഘോഷം. വീടിനു പുറത്തേക്കു വന്ന സുരേഷ്‌ ഗോപിക്കു ഭാര്യ രാധിക മധുരം നല്‍കിയാണ്‌ ആഹ്ലാദം പങ്കിട്ടത്‌. തുടര്‍ന്നു വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്‌തു.
സന്തോഷം പങ്കിടുന്നതിനു വീടിനു പുറത്തേക്കു വന്ന സുരേഷ്‌ ഗോപി, തൃശൂരിലേക്കു പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നും ആദ്യം വ്യക്‌തമാക്കി. പിന്നീട്‌, ‘തൃശൂരില്‍ ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ്ദ്‌ മാതാവിനും പ്രണാമം’ എന്നു പറഞ്ഞു മാധ്യമങ്ങള്‍ക്ക്‌ ആദ്യപ്രതികരണം നല്‍കി. ലീഡ്‌ വന്‍തോതില്‍ ഉയര്‍ന്നതോടെ ഭാര്യ രാധികയും മക്കളും ചേര്‍ന്നു പായസം നല്‍കിയാണ്‌ ആഘോഷത്തിനു തുടക്കമിട്ടത്‌. അതിനിടെ, കൊല്ലത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കൃഷ്‌ണകുമാറും ഭാര്യയും സുരേഷ്‌ ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ്‌ ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്‌. തൃശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്‌. വോട്ടര്‍മാരെ വഴിതെറ്റിച്ചു വിടാന്‍ ശ്രമം ഉണ്ടായി. എന്നാല്‍ ദൈവങ്ങള്‍ അവര്‍ക്ക്‌ വഴികാട്ടി-സുരേഷ്‌ ഗോപി പറഞ്ഞു. ജനങ്ങളെ വണങ്ങുന്നുവെന്നും നരേന്ദ്രമോദി തന്റെ രാഷ്‌ട്രീയ ദൈവമാണെന്നും പറഞ്ഞ സുരേഷ്‌ ഗോപി, കേരളത്തിന്റെ വികസനമാണ്‌ ലക്ഷ്യമെന്നും വ്യക്‌തമാക്കി.
ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്കു നോക്കുകയാണെന്നും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഹീറോയായി സുരേഷ്‌ ഗോപി മാറിയെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.