എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് തീ പിടിച്ചു, ഒരു ബോഗി കത്തി നശിച്ചു..

Spread the love

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോള്‍ തീപിടിച്ചിരിക്കുന്നത്.രാത്രി എത്തിയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.