എന്നും മനുഷ്യാവകാശ പോരാട്ടങ്ങളോടൊപ്പം”- V M ആര്യ I A S

Spread the love

സംസ്ഥാന തലസ്ഥാനത്തിന് ഒരു പൊൻ തൂവൽ കൂടി ആര്യ നേടിതന്നിരിക്കുന്നു.

കൈത്തറിയുടെ നാടായ ബാലരാമപുരം തലയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമിപം ആര്യഭവനിൽ താമസിക്കുന്ന ആരോഗ്യവകുപ്പില റിട്ടയേഡ് ഉദ്യോഗസ്ഥൻ കെ വെങ്കിടേശ്വര പോറ്റിയുടെയും നേമം യുപി സ്കൂളിന്റെ റിട്ടയേർഡ് അധ്യാപികയായ വി ആർ മിനിയുടെയും ഏക മകളായ ആര്യ വി എം സിവിൽ സർവീസ് പരീക്ഷയിൽ 36ആം റാങ്ക് നേടി നാടിന് അഭിമാനമായത്. കഴിഞ്ഞദിവസം ആര്യയുടെ വീട്ടിൽ സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രവർത്തകർ നേരിട്ട് എത്തി ആര്യ വി എം ഐ എ എസിനെ സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് ചെയർമാൻ M M സഫർ മൊമെന്റോ നൽകി പ്രസിഡന്റ് Dr. ജയദേവൻ നായർ പൊന്നാടയും അണിയിച്ചു ആദരിച്ചു. സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രവർത്തനം നേരിൽ കണ്ട് ബോധ്യപ്പെടുവാനും ചില സന്ദർഭങ്ങളിൽ അതിന്റെ ഭാഗമാകുവാനും സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് നിയമപരമായി എന്ത് സഹായവും കാണുമെന്നും ആദരിക്കൽ ചടങ്ങിൽ വെച്ച് ആര്യ ഐ എ എസ് പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് v s പ്രദീപ്, സംസ്ഥാനസെക്രട്ടറി വേണുഗോപാൽ, സംസ്ഥാന ട്രഷറർ, അജിതകുമാരി, സംസ്ഥാന കോഡിനേറ്റർ രതീഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വേണു ഹരിദാസ്, ജില്ലാ സെക്രട്ടറി അനികുട്ടൻ, ജില്ലാ കോഡിനേറ്റർ V K ദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഴുപ്പിൽ അനിൽകുമാർ, ആയുബ് ഖാൻ, നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് സുജിത്ത്, താലൂക്ക് ഭാരവാഹികളായ മനു, ഷീബ, ചന്ദ്രശേഖരൻ നായർ, റെജി രാജ്,ശങ്കർ പോറ്റി തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു

.

Leave a Reply

Your email address will not be published.